ബംഗളൂരു|
സജിത്ത്|
Last Modified ശനി, 14 മെയ് 2016 (12:06 IST)
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി. ബംഗളൂരുവിലെ ജഗ്ജീവന്‍ റാം നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഡോകെയര്‍ സെന്റര്‍ നടത്തിപ്പുകാരിയായ സന്ധ്യ ബറാഡിയയുടെ ഭര്‍ത്താവ് ചെയിന്‍രൂപ് ബറാഡിയയാണ് മൂന്നു വസുള്ള കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ചെയിന്‍ രൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയിന്‍രൂപിനെ പൊലീസ് കസ്‌ററഡിയിലെടുത്തത്. നിയമ വിരുദ്ധമായാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിപ്പുകാരി സന്ധ്യയേയും അറസ്റ്റ് ചെയ്തു
രാവിലെ 10.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചശേഷമായിരുന്നു പ്രതിപീഡനം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവര്‍ ഡേകെയര്‍ സെന്റര്‍ ആരംഭിച്ചത്. അവിടെ എത്രകുട്ടികള്‍ ഉണ്ടെന്നതിനെകുറിച്ചുപോലും നടത്തിപ്പുകാരിക്ക് വ്യക്തമായ ധാരണയില്ലെന്ന് പൊലീസ് വ്യക്തമാക്കി.