1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Attack on YS Jagan Mohan Reddy

വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വൈ എസ് ആർ ജഗൻ മോഹൻ റെഡ്ഡി
വൈ എസ് ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കുത്തേറ്റു. സെൽഫിയെടുക്കണമെന്ന ആവശ്യവുമായി സമീപത്തെത്തിയ യുവാവ് ഉടൻ തന്നെ ആക്രമിക്കുകയായിരുന്നു. വിശാഖപട്ടണം എയർപോർട്ടിൽ വെച്ച് നടന്ന സംഭവത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ ഇടത് കൈയിൽ കുത്തേറ്റു.
 
സെല്‍ഫിയെടുക്കാനായി സമീപത്തെത്തിയ ഇയാൾ 'അടുത്ത തെരഞ്ഞെടുപ്പില്‍ വൈ എസ് ആർ സി പി 160 സീറ്റില്‍ വിജയിക്കുമോ' ജഗന്‍മോഹന്‍ റെഡ്ഡിയോട് ചോദിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
 
സുരക്ഷാ പരിശോധനയെ മറികടന്നുകൊണ്ടാണ് ഇയാൾ ആയുധവുമായി എയർപോർട്ടിലെത്തിയത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജക മണ്ഡലം എംഎൽഎയുമാണ് അദ്ദേഹം.
 
'ഒരു നെയില്‍കട്ടര്‍പോലും കൈയില്‍ വെച്ച് വിമാനത്താവളത്തിനകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നിരിക്കെ എങ്ങനെയാണ് ഇയാള്‍ ആയുധവുമായി ഇതിനകത്ത് കയറിയതെ'ന്ന് വൈ എസ് ആർ സി പി എം എൽ എ റോജ സെല്‍വമണി ചോദിച്ചു. 
About Writer
Rijisha M.
അടുത്ത ലേഖനം
ശബരിമലയിലെ അക്രമം: 200ല്‍ ഏറെപ്പേര്‍ അറസ്‌റ്റില്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് - കര്‍ശന നിര്‍ദേശവുമായി ഡിജിപി