1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Atm Battery Stolen

എസ്ബിഐ ബാങ്ക് എടിഎമ്മിന്റെ ബാറ്ററി മോഷ്ടിച്ചു; പൊലീസ് കേസെടുത്തു

Atm Battery Stolen
എസ് ബി ഐ ബാങ്ക് എടിഎമ്മിന്റെ ബാറ്ററി മോഷ്ടിച്ചു. പൂനെയിലെ പിംപ്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് മോഷണം നടന്നത്. സംഭവത്തില്‍ പിംപ്രി പൊലീസ് കേസെടുത്തു. രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. രാവിലെ എട്ടുമണിക്കാണ് അജ്‌മോറ ബ്രാഞ്ചിലെ എടിഎമ്മില്‍ രണ്ടുപേര്‍ വന്ന് 12V/100AH ബാറ്ററി ഊരി എടുത്തത്. ഉടന്‍ ഇവര്‍ സ്ഥലം വിടുകയും ചെയ്തു. 
 
ഐപിസി സെക്ഷന്‍ 380, 34 എന്നീവകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നേരത്തെ നല്ല സൗഹൃദത്തിലാണ്, പാര്‍ട്ടി പ്രവര്‍ത്തനം പരസ്പരം മനസിലാക്കാന്‍ സഹായിച്ചു, വീട്ടുകാരോട് പറഞ്ഞത് പരസ്പരം സംസാരിച്ച ശേഷം: ആര്യ രാജേന്ദ്രന്‍