'ഹൃദയം' ഒടിടിയില്‍ റിലീസ് ചെയ്താല്‍ വന്‍ തുക നല്‍കാം, നിര്‍മ്മാതാവിന് ലഭിച്ച ഓഫര്‍ ഇങ്ങനെ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (09:11 IST)

'ഹൃദയം' തിയേറ്റര്‍ റിലീസ് ചെയ്യാതെ ഒടിടിയില്‍ ഡയറക്ട് റിലീസ് ചെയ്താല്‍ വന്‍ തുക നല്‍കാമെന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.

ഫെബ്രുവരി 14-നു ഹൃദയം ഒടിടി റിലീസ് ചെയ്താല്‍ വന്‍തുക നല്‍കാം എന്ന് ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെന്ന് വിശാഖ് പറയുന്നു. ഇത്തരത്തില്‍ ഒരു ഓഫര്‍ നിലനില്‍ക്കെ തന്നെയാണ് അത് വേണ്ടെന്നു വെച്ച് ഹൃദയം തിയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനം നിര്‍മാതാക്കള്‍ എടുത്തത്. പ്രതിസന്ധി ഘട്ടത്തിലും ധൈര്യമായി മുന്നോട്ട് വരുകയായിരുന്നു അവര്‍. തിയറ്ററുകളെ പിന്തുണയ്ക്കണം എന്ന ഉദ്ദേശത്തോടെ തിയറ്റര്‍ റിലീസ് തന്നെ ചെയ്തതെന്ന് വിശാഖ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :