1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. arun jaitley, army, bikram singh,

ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാര്‍: അരുണ്‍ ജെയ്റ്റ്ലി

അരുണ്‍ ജെയ്‌റ്റ്‌ലി
ഇന്ത്യന്‍ സൈന്യം ഏതു വെല്ലുവിളിയേയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാണെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി.കാര്‍ഗില്‍ വിജയ് ദിവസില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.

യുദ്ധസ്‍മാരകങ്ങളുടേയും യുദ്ധ മ്യൂസിയത്തിന്റേയും നിര്‍മാണത്തിന് വേണ്ടി വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ കരസേന മേധാവി ജനറല്‍ ബിക്രം സിംഗ്, നാവികസേന മേധാവി അഡ്‍മിറല്‍ റോബിന്‍ ധൊവാന്‍, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ എന്നിവരും സംബന്ധിച്ചു.