കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (19:01 IST)
കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി പ്രദേശത്തിലാണ് ഓപ്പറേഷന്‍ നടന്നത്. ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചുവെന്നും തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.

അതേസമയം രാഷ്ട്രീയ റൈഫിള്‍സും (ആര്‍ആര്‍), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) സംയുക്ത ഓപ്പറേഷനില്‍ ലഷ്‌കര്‍-ഇ-തൊയ്ബയിലെ (എല്‍ഇടി) ഒരു ഭീകരവാദിയെ ബന്ദിപ്പോര പോലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :