ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെതിരെ പ്രതിഷേധം; പാക്കിസ്ഥാനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 മെയ് 2023 (15:18 IST)
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇമ്രാഖാന്റെ പാര്‍ട്ടിയായ തെഹ രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് സംഭവം. സമാനമായ അക്രമങ്ങളില്‍ ഇസ്ലാമാബാദ്,കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, എന്നിവിടങ്ങളില്‍ ഏകദേശം 15 പേര്‍ക്ക് പരിക്കേറ്റു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :