മോഡിയേയും ഷായേയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറലാകുന്നു

മുംബൈ| Last Modified ശനി, 27 ജൂണ്‍ 2015 (14:10 IST)
ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ.
കൊളാബയില്‍ നിന്നുള്ള എംഎല്‍എ ആയ രാജ് പുരോഹിതാണ് ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. രഹസ്യമായി ചിത്രീകരിച്ചിട്ടുള്ള അഭിമുഖ വീഡിയോ ഇതിനോടകം വൈറലാകുകയാണ്.

നരേന്ദ്ര മോഡി, അമിത്ഷാ എന്നിവരില്‍ ബിജെപിയിലെ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും ദൃശ്യങ്ങളില്‍ പുരോഹിത് ആരോപിക്കുന്നു. കൂട്ടായ ഭരണത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെങ്കിലും പാര്‍ട്ടിയില്‍ അതില്ല. ഇത് പാര്‍ട്ടിക്ക് അപകടം വിളിച്ചുവരുത്തും. ഇതുകൂടാതെ നിസ്സഹായനായ ഒരാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസെന്നും പുരോഹിത്‌ പറയുന്നു. വീഡിയോ വൈറലായതോടെ ദൃശ്യങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണന്നാണ് പുരോഹിത് ആരോപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :