1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Americans corrected thier mistake says shivsena

അമേരിക്ക തെറ്റുതിരുത്തി,ഇന്ത്യക്കാർ ഇതിൽ നിന്നും പഠിക്കണമെന്ന് ശിവസേന

അമേരിക്ക
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഴ്‌ചയിൽ നിന്നി ഇന്ത്യക്കാർ പഠിക്കുന്നത് നന്നായിരിക്കുമെന്ന് ശിവസേന. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ചാണ് ശിവസേനയുടെ പ്രസ്‌താവന.ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലൂടെയാണ് പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
 
നാല് വർഷം മുൻപ് ചെയ്‌ത തെറ്റ് അമേരിക്കൻ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്‌ദാനം പോലും പാലിക്കാനായില്ല. ട്രംപിന്റെ തോൽവിയിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും ശിവസേന പറഞ്ഞു. അമേരിക്കയില്‍ അധികാരമാറ്റം ഉണ്ടായിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍  നിതീഷ് കുമാര്‍ നയിക്കുന്ന എൻഡിഎ മുന്നണി പരാജയപ്പെടുമെന്നും ശിവസേന പറഞ്ഞു.
 
ഇന്ത്യ എങ്ങനെ നമസ്‌തേ ട്രംപ് എന്ന പരിപാടി നടത്തിയാലും ബുദ്ധിശാലികളായ അമേരിക്കക്കാര്‍ ട്രംപിനോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന ലേഖനത്തിൽ പറഞ്ഞു.
അടുത്ത ലേഖനം
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്ന്; പൊലീസ് ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കി