ട്രംപിന് ഇത് കലികാലം: വിവാഹമോചനത്തിനായി മെലാനിയ ഒരുങ്ങിയതായി റിപ്പോര്‍ട്ട്

ശ്രീനു എസ്| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2020 (10:59 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ട്രംപിന് മറ്റൊരു ദുരന്തവും കൂടി കാത്തിരിക്കുകയാണ്. ട്രംപിന്റെ ഭാര്യയായ വിവാഹമോചനത്തിനായി ഒരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണം ഒഴിയുന്നതുവരെ വിവാഹമോചനത്തിനായി മെലാനിയ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്രംപിനൊപ്പം എല്ലാവേദികളും പങ്കിടാറുള്ള മെലാനിയയെ തിരഞ്ഞെടുപ്പ് വേദികളിലൊന്നും കാണാതിരുന്നതിന്റെ കാരണം ഇതാണെന്നാണ് പറയുന്നത്. 15വര്‍ഷത്തെ ട്രംപിനൊപ്പമുള്ള ദാമ്പത്യമാണ് മെലാനിയ അവസാനിപ്പിക്കുന്നത്. 2005ലാണ് മോഡലായ മെലാനിയയും ട്രംപും വിവാഹിതരാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :