അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാകും: ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
- ജോ ബൈഡന് അമേരിക്കയുടെ നായകന്, കമല ഹാരിസ് വൈസ് പ്രസിഡന്റ്
- ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്, ജോ ബൈഡന്റെ സുരക്ഷ വർധിപ്പിച്ചു
- വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹർജികൾ കോടതി തള്ളി, ബൈഡൻ വിജയത്തിലേക്ക്
- വിജയത്തിന് തൊട്ടരികെ ബൈഡൻ, കോടതി കയറാൻ ട്രംപ്
ലോകനേതൃപദവി തിരിച്ചുപിടിക്കും: ജോ ബൈഡന്
അമേരിക്ക ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. ഭിന്നിപ്പിച്ചു ഭരിക്കുന്നതല്ല തന്റെ ശൈലിയെന്നും തനിക്ക് ആഫ്രിക്കന്‍ അമേരിക്കക്കാരുടെയും സകല വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ബൈഡനെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്. ബൈഡന് അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമൂല്യമായിരുന്നുവെന്ന് മോദി പറഞ്ഞു.