1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. All India Strike from midnight Full Details

All India Strike : 3 കോടി തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും, ഏതൊക്കെ മേഖലകൾ സ്തംഭിക്കും?

ബിഎംഎസ് ഒഴികെയുള്ള ഭൂരിഭാഗം ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കുചേരുന്നുണ്ട്.

All India Strike, National News, Strike details
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുത നിയമഭേദഗതി പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഭൂരിഭാഗം ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കുചേരുന്നുണ്ട്.
 
 കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവ നാളെ നിരത്തിലിറങ്ങില്ല. ട്രെയിന്‍, വ്യോമയാന മേഖലകളിലെ ഒരു വിഭാഗം ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 
പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും തടസ്സപ്പെടും.
 
കടകമ്പോളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വഴിയോര കച്ചവടം എന്നിവ പൂര്‍ണ്ണമായും അടഞ്ഞു കിടക്കും.
 
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിക്കും.
 
ഐടി, തോട്ടം മേഖല, നിര്‍മ്മാണ തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.
 
പൊതുജനങ്ങള്‍ക്ക് അത്യാവശ്യമായ പാല്‍,പത്രം, ആശുപത്രികള്‍,മരുന്ന് കടകള്‍,ആംബുലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകള്‍ എന്നിവ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദേശീയ പണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.
About Writer
രേണുക വേണു
അടുത്ത ലേഖനം
വന്ദേ മാതരത്തിന് പുതിയ പ്രോട്ടോക്കോൾ, ഇനി സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും നിർബന്ധം, തിയേറ്ററിലും ആലപിക്കണം