1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nitin Nabin Elected as New BJP President

Nitin Nabin : ജെപി നഡ്ഡയ്ക്ക് പകരക്കാരൻ, ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും

Nitin Nabin Elected as New BJP President
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു.
 45 വയസ്സുകാരനായ നബീന്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന സംഘടന പര്‍വ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് നബീല്‍ ചുമതലയേറ്റത്.നിതിന്‍ നബീനെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ റിട്ടേണിംഗ് ഓഫീസര്‍ കെ ലക്ഷ്മണ്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 37 സെറ്റ് നോമിനേഷന്‍ പേപ്പറുകളാണ് നബീന് അനുകൂലമായി സമര്‍പ്പിച്ചത്. 
 
 
1980 മെയ് 23-ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ജനിച്ച നബീന്‍, ബിജെപി സ്ഥാപിതമായതിന് ആഴ്ചകള്‍ക്ക് ശേഷം മാത്രം ജനിച്ച നേതാവാണ്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ നബീന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനായ നിതിന്‍ നബീന്‍, 2006-ല്‍ പിതാവിന്റെ മരണത്തിന് ശേഷമാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.നിലവില്‍ ബീഹാര്‍ നിയമസഭയിലെ ബാങ്കിപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നബീല്‍ നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാരില്‍ റോഡ് നിര്‍മാണ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
 
2025 ഡിസംബര്‍ 14-ന് ദേശീയ കാര്യനിര്‍വ്വഹണ അധ്യക്ഷനായി നിയമിതനായ നബീന്‍ സംഘടനാതലത്തില്‍ ഏറെ അനുഭവമുള്ള നേതാവാണ്. രാജ്യവ്യാപകമായി ബിജെപിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനും നിര്‍ണായക സമയത്താണ് നബീന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവെന്ന നിലയില്‍ നബീന്റെ നിയമനം ബിജെപിയെ ശക്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.
 
അടുത്ത ലേഖനം
Ramachandra Rao IPS Leaked Video: ഓഫീസിലെത്തുന്ന സ്ത്രീകളെ കെട്ടിപിടിക്കുന്നു, ചുംബിക്കുന്നു; വീഡിയോ ചൂടപ്പം പോലെ സോഷ്യല്‍ മീഡിയയില്‍ !