രേണുക വേണു|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2026 (11:01 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സീകരിച്ച് ഡല്‍ഹിക്ക് പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം ആര്‍ ശ്രീലേഖ പോകില്ല. 3 ദിവസം ട്രെയിനില്‍ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 12.30ന് കേരള എക്‌സ്പ്രസിലാണ് ഡല്‍ഹി യാത്ര നിശ്ചയിച്ചിരുന്നത്.
കൗണ്‍സിലര്‍മാരും മുന്‍സിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിലുണ്ട്. ഈ മാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികള്‍ക്ക് വിരുന്നൊരുക്കുന്നത്. കേരള എക്‌സ്പ്രസില്‍ പുറപ്പെടുന്ന സംഘത്തിന് ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളില്‍ സ്വീകരണം നല്‍കും. ആര്‍ ശ്രീലേഖയ്ക്ക് പുറമെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ എം ആര്‍ ഗോപനും സംഘത്തിലുണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് അറിയിച്ച ശേഷമാണ് എം ആര്‍ ഗോപന്‍ യാത്രയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയപ്പോള്‍ വേദിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ശ്രീലേഖയുടെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.