1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actress Complaint against junior artist

മയക്കി കിടത്തി ഹോട്ടൽമുറിയിൽ വച്ച് ബലാത്സംഗം, ഗർഭിണിയായി; വിവാഹം നിരസിച്ചു; ജൂനിയർ ആർട്ടിസ്റ്റിനെതിരെ പരാതിയുമായി നടി

പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.

Actress
ജൂനിയർ ആർട്ടിസ്റ്റ് ഹോട്ടൽ മുറിയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ടെലിവിഷൻ നടിയുടെ പരാതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പീഡനത്തെ തുടർന്ന് താൻ ഗർഭിണിയായതായും നടി ആരോപിക്കുന്നു. ഹരിയാനയിലെ യമുനനഗറിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റ് ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു. 
 
വിവിധ ഷോകളിൽ പങ്കെടുത്തിട്ടുള്ള മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന നടിയാണ് ജൂനിയർ ആർട്ടിസ്റ്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതിയുടെ കുടുംബത്തിന് എല്ലാം അറിയാമെന്നും ജൂനിയർ ആർട്ടിസ്റ്റിന് പിന്തുണ നൽകുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും നടി ആരോപിക്കുന്നു.
 
ഹോട്ടൽ മുറിയിൽ വച്ചു മയക്കുമരുന്നു നൽകി മയക്കി കിടത്തി തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തന്നെ വിവാഹം കഴിക്കാൻ ജൂണിയർ ആർട്ടിസ്റ്റിനെ നിർബന്ധിച്ചിരുന്നു. എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ഈ ആവശ്യം തള്ളിയതായി നടി ആരോപിക്കുന്നു. പ്രതി ഒളിവിൽ പോയതിനു പിന്നാലെയാണ് യുവതി യമുന‌നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 
അടുത്ത ലേഖനം
ഫാത്തിമയുടെ മരണം: കേന്ദ്രസർക്കാർ ഇടപെടൽ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ക്യാംപസിലെത്തും; തൂങ്ങിമരണമെന്ന് എഫ്ഐആര്‍