മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചു; ശ്മശാനം കാവല്‍ക്കാരന്‍ ഒളിവിൽ

ശനിയാഴ്ച ഇസ്മായില്‍ ഗോത്തിലെ ശ്‌മശാനത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (13:00 IST)
തലേദിവസം മറവുചെയ്ത സ്ത്രീയുടെ മൃതദേഹം കുഴിച്ചെടുത്ത് അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. കറിച്ചിയിലെ ലന്ധിയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ശനിയാഴ്ച ഇസ്മായില്‍ ഗോത്തിലെ ശ്‌മശാനത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.
പിറ്റേന്ന് മൃതദേഹം കുഴിച്ചെടുത്താണ് അ‍ജ്ഞാതര്‍ ബലാത്സംഗം ചെയ്തത്.

ശ്‌മശാനത്തിന് പുറത്ത് മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സ്ത്രീയുടെ ബന്ധുക്കളെ ബന്ധുക്കളെ വിവരമറിയിച്ചത്. ശവക്കുഴി മൂടിയിരുന്ന സ്ലാബ് നായ ഇളക്കിമാറ്റിയെന്നാണ് ശ്മശാനം സൂക്ഷിപ്പുകാരൻ സ്ത്രീയുടെ കുടുംബത്തോട് പറഞ്ഞത്.

എന്നാല്‍ ഇത് വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന സ്ത്രീയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. നായക്ക് എടുത്തുമാറ്റാന്‍ മാത്രം ചെറുതല്ല സ്ലാബെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതോടെ ശ്മശാനം സൂക്ഷിപ്പുകാരന്‍ ഒളിവിലാണ്.

അതേസമയം സംഭവത്തില്‍ നിയമപരാമായി പരാതി നല്‍കാന്‍ താത്പര്യമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചതെന്ന് പൊലീസ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :