ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ കുറിപ്പ്; ഭാര്യയും സുഹൃത്തുക്കളും എത്തിയപ്പോള്‍ കണ്ടത് അബോധാവസ്ഥയിലായ സന്ദീപിനെ

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2021 (09:09 IST)
ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബോളിവുഡ് താരം സന്ദീപ് നഹര്‍ ഫേസ്ബുക്കില്‍ കുറിപ്പും വീഡിയോയും പങ്കുവച്ചിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും താരം പറഞ്ഞു. പിന്നീട് ഭാര്യയും സുഹൃത്തുക്കളും ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് അബോധാവസ്ഥയിലായ സന്ദീപിനെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അന്തരിച്ച ബോളിവുഡ് താരം സുശാന്തിന്റെ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് സന്ദീപും ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്റെ സുഹൃത്തായാണ് സന്ദീപ് ഇതില്‍ അഭിനയിച്ചിരുന്നത്. അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തിലും സന്ദീപ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :