'ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല', എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത തള്ളി പാർവതി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (12:19 IST)
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. എൽഡിഎഫ് സീറ്റിൽ താരം മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. നടിയുമായി പാർട്ടിക്കാർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം തിരക്കുകളിലാണ് നടി. 'വർത്തമാനം' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പാർവതി. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 12 ന് തിയേറ്ററുകളിലെത്തും. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ൻ ഡേവിസ്, സുധീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ബിജുമേനോന് ഒപ്പം 'ആർക്കറിയാം' എന്ന ചിത്രവും ഇനി വരാനിരിക്കുന്നുണ്ട്. പാർവതിയെ കൂടാതെ ഷറഫുദ്ദീനും ഈ സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :