അനുബന്ധ വാര്‍ത്തകള്‍
- വിവാദങ്ങൾക്കൊടുവിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പാർവതിയുടെ ‘വർത്തമാനം’
- ട്രെയിലര്‍ കിടിലന്‍, ‘ദൃശ്യം 2’ റിലീസ് ഫെബ്രുവരി 19ന് !
- 'ദൃശ്യം 2' റിലീസ് ഉടന്‍, കട്ടക്കലിപ്പിൽ ആശ ശരത്ത് !
- ദൃശ്യം 2 റിലീസ് എന്ന് ? ട്രെയിലര്‍ ഈ മാസം 8ന്
- കെജിഎഫ്2വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതുഅവധി നൽകണം, പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ
ആക്ഷനിൽ തിളങ്ങാൻ വിജയ് ദേവരകൊണ്ട, 'ലിഗർ' 5 ഭാഷകളിൽ റിലീസ് പ്രഖ്യാപിച്ചു
പാൻ-ഇന്ത്യൻ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിൻറെ പുതിയ ചിത്രമായ 'ലിഗർ' 5 ഭാഷകളിലായി പുറത്തിറങ്ങും. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 9 ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ് 'ലിഗർ'. കിക്ക്ബോക്‌സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായിക. രമ്യ കൃഷ്ണൻ, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.