സുശാന്ത് സിംങിനൊപ്പം 'എംഎസ് ധോണി' യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2021 (08:44 IST)
സുശാന്ത് സിംങിനൊപ്പം 'എംഎസ് ധോണി' യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വസതിയിലാണ് സന്ദീപിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കു മുന്‍പ് ഫേസ്ബുക്കില്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ താരം ഇട്ടിരുന്നു.

ദാമ്പത്യത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യക്കു പിന്നിലെന്ന തരത്തിലുള്ള സൂചനകള്‍ വീഡിയോയില്‍ ഉണ്ട്. ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളും അദ്ദേഹം വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അന്തരിച്ച ബോളിവുഡ് താരം സുശാന്തിന്റെ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് സന്ദീപും ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്റെ സുഹൃത്തായാണ് സന്ദീപ് ഇതില്‍ അഭിനയിച്ചിരുന്നത്. അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തിലും സന്ദീപ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :