പെലെയുടെ റെക്കോഡ് മറികടന്ന് ഛേത്രി, സാഫ് കപ്പ് ഫൈനൽ പ്രവേശനം നേടി ഇന്ത്യ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (08:15 IST)
നിർണായകമായ മത്സരത്തിനൊടുവിൽ മാലിദ്വീപിനെ മൂന്ന് ഗോളുകൾക്ക് തകർത്ത് സാഫ് കപ്പ് ഫൈനലിൽ പ്രവേശിച്ചു.ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്.

മത്സരത്തിൽ ഇരട്ടഗോളുമായി തിളങ്ങിയ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. ഇരട്ടഗോളുകളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ആതിഥേയരായ മാലിദ്വീപിനെതിരേ 33-ാം മിനിട്ടില്‍ മന്‍വീര്‍ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 45ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ ഇന്ത്യ 62-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു.ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് ഹെഡ്ഡറിലൂടെ ഛേത്രി വലക്കുലുക്കി. ഇരട്ടഗോളുകളോടെ 123 മത്സരങ്ങളിൽ നിന്നും ഛേത്രിയുടെ ഗോൾ‌നേട്ടം 79 ആയി ഉയർന്നു.

നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30 ന് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :