മോദിയുമായുള്ള വ്യക്തിബന്ധം പോലും ഇല്ലാതെയാക്കി, വളരെ മോശം, ട്രംപിനെ വിമർശിച്ച് മുൻ സുരക്ഷാ ഉപദേഷ്ടാവ്

Donald Trump, India Tariff, Indian Goods,Russian Oil,ഡൊണാൾഡ് ട്രംപ്, ഇന്ത്യ താരിഫ്, ഇന്ത്യൻ ഉത്പന്നങ്ങൾ,റഷ്യൻ എണ്ണ
India- USA
അഭിറാം മനോഹർ| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (10:17 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിപരമായ ബന്ധം പോലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ചെന്ന് മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്‍. മോദിയുമായി വളരെ നല്ല വ്യക്തിബന്ധമാണ് ട്രംപിനുണ്ടായിരുന്നത്. യു എസ് പ്രസിഡന്റിനോട് ഇനി എത്ര അടുത്ത ബന്ധം പിലര്‍ത്തിയാലും അതിന് വലിയ ഗുണമുണ്ടാവില്ല എന്നാണ് ഇന്ത്യയോടുള്ള സമീപനത്തോടെ ലോകം മനസിലാക്കുകയെന്നും ബോള്‍ട്ടണ്‍ പറയുന്നു.


2 പതിറ്റാണ്ടിനിടെ ഇന്ത്യ- യുഎസ് ബന്ധം ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകവെയാണ് ട്രംപിനെ വിമര്‍ശിച്ച് ബോള്‍ട്ടന്‍ രംഗത്ത് വന്നത്. ട്രംപ് രാജ്യങ്ങളുമായുള്ള ബന്ധത്തെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്. പുടിനുമായി നല്ല ബന്ധമാണെങ്കില്‍ റഷ്യയുമായും അങ്ങനെയാകും. അതിപ്പോള്‍ അങ്ങനെയല്ലെന്ന് വ്യക്തമാണ്. ഈ സമീപനം ഒട്ടും ഗുണകരമാവില്ല. ബ്രിട്ടീഷ് മീഡിയ പോര്‍ട്ടലായ എല്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :