റൂസ്സോയുടെ 230-ാം ചരമദിനം

WEBDUNIA|
സോഷ്യല്‍ കോണ്‍ട്രാക്ട്

ഫ്രഞ്ച് ചിന്തയാകെ പുതിയൊരു വിപ്ളവത്തിന്‍റെ പാതയിലെത്തിച്ച കൃതിയാണ് റൂസോയുടെ സോഷ്യല്‍ കോണ്‍ട്രാക്ട്. ഇതില്‍ പറയുന്ന രാഷ്ട്രീയ ദര്‍ശനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധവും നവീനമായ ഒരു ചിന്താലോകമാണ് ഫ്രാന്‍സിന് സമ്മാനിച്ചത്.

മുന്‍പ് എന്തെങ്കിലും ദരിദ്രരചനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം എന്ന നിലയിലാണ് റൂസോ സോഷ്യല്‍ കോണ്‍ട്രാക്ടിനെ അവതരിപ്പിച്ചത്.

നോവല്‍ - എമിലെ

നൂതന വിദ്യാഭ്യാസ വീക്ഷണങ്ങള്‍ അവതരിപ്പിച്ച എമിലെ എന്ന നോവല്‍ റൂസോയ കൂടുതല്‍ പ്രശസ്തനാക്കി. കത്തു രൂപത്തിലുള്ള ലാ നോവല്ലെ ഹെലോയിസ് എന്ന നോവലും 1760 കാലഘട്ടത്തിലിറങ്ങിയതാണ്

സോഷ്യലിസത്തെയും കമ്യൂണിസത്തെയും പറ്റിയുള്ള റൂസോയുടെ ചിന്തകള്‍ ഇന്ന് ലോകം മുഴുവന്‍ പാഠ്യവിഷയമാക്കുന്നു. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയ്ക്ക് വേണ്ടിയാണ് ഒരു സര്‍ക്കാര്‍ നിലകൊള്ളേണ്ടതെന്ന് റൂസോ തന്‍റെ പ്രബന്ധങ്ങളില്‍ പറയുന്നു. രാഷ്ട്രീയ തത്വചിന്തയെ നൂതനരൂപത്തിലവതരിപ്പിച്ച ദാര്‍ശനികനായിരുന്നു റൂസോ.

പാരീസിലെ ഒരു മനോരോഗാശുപത്രിയില്‍ 1778 ജൂലായ് രണ്ടിനാണ് റൂസോ മരിക്കുന്നത്. റൂസോയുടെ ലോക പ്രശസ്തമായ ആത്മകഥ കണ്‍ഷെന്‍സ് മരണാനന്തരമാണ് പ്രസിദ്ധീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :