റൂസ്സോയുടെ 230-ാം ചരമദിനം

WEBDUNIA|
സാമൂഹിക വ്യവസ്ഥയ്ക്കെതിരെ

ആധുനിക തത്വ ചിന്തയുടെ കടലിലേയ്ക്ക് റൂസോ ഇറങ്ങുകയായിരുന്നു. മനുഷ്യ മനസിന്‍റെ വികാരങ്ങളെയും സംഘര്‍ഷങ്ങളെയും തുടങ്ങിയ ലോകത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ എഴുതാന്‍ റൂസോയ്ക്ക് കഴിഞ്ഞു. കൃത്രിമമായ സാമൂഹ്യ നിയമവ്യവസ്ഥകള്‍ പലപ്പോഴും അനീതിയെ സംരക്ഷിക്കുന്നതായി റൂസോയ്ക്ക് തോന്നി.

ആദ്യത്തെ പ്രധാനകൃതികളായ ഡിസ്കോഴ്സ് ഓഫ് ദി ഇന്‍ഫ്ളുവന്‍സ് ഓഫ് ലേണിങ് ആന്‍റ് ആര്‍ട്ട്, ഡിസ്കോഴ്സ് ഓഫ് ദി ഒറിജിന്‍ ഓഫ് ഇനിക്വാളിറ്റി എന്നിവ സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു.

സൗഹൃദത്തെയും അസൂയയെയും പറ്റി നീണ്ട ലേഖനങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിരുദ്ധാവസ്ഥയെപ്പറ്റിയുല്ല ചിന്തകള്‍, അസമത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഇവകൊണ്ട് ഫ്രഞ്ച് സമൂഹത്തെയാകെ മാറ്റി മറിക്കുകയായിരുന്നു റൂസോ. റൂസോയുടെ ചിന്തകള്‍ക്ക് വേഗം പ്രചാരം ലഭിക്കുകയും കൂടുതല്‍ പഠനങ്ങള്‍ക്കായി റൂസോ സമയം ചെലവഴിക്കുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :