മാരാരുടെ ഭാരതപര്യടനം എന്ന പുസ്തകം മഹാഭാരതത്തിന്‍റെ വ്യാഖ്യാനമാണ്. പ്രൗഢമായ ഒരു സര്‍ഗ്ഗസൃഷ്ടി കൂടിയാണത്. കഥ പോലെ വായിച്ചു പോവുകയും ചെയ്യാം.
കല ജീവിതം തന്നെ, ഗീതാ പരിക്രമണം, രഘുവംശം, കുമാരസംഭവം, മേഘസന്ദേശം എന്നിവയുടെ വിമര്‍ശന വ്യാഖ്യാനങ്ങള്‍. രാമായണം, ഋഷിപ്രസാദം എന്നിവയാണ് പ്രധാന കൃതികള്‍. മരിക്കുന്നതിനല്പനാള്‍ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഭഗവാന്‍ ആയിരുന്നു മാരാരുടെ അവസാനത്തെ രചന.
കല ജീവിതം തന്നെയ്ക്ക് 1969 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
വള്ളത്തോളിന്‍റെ സെക്രട്ടറിയായി മാരാര്‍ കുറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളത്തോളിന്‍റെ ഭാരതം പരിഭാഷയില്‍ മാരാരുടെ സേവനം ചെറുതല്ല. അതുപോലെ കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ അധ്യാപകനായ മാരാരാണ് ആട്ടക്കഥകളെ സസൂഷ്മം വ്യാഖ്യാനിച്ച് അര്‍ത്ഥം പറഞ്ഞ് ആട്ടപ്രകാരം തയാറാക്കാന്‍ സഹായിച്ചത്.
പുന്നശേരി നീലകണ്ഠ ശര്‍മ്മ ശഭു ശര്‍മ്മ എന്നീ സംസ്കൃത പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു മാരാര്‍.