ഗൗരവമേറിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിശാലമായ ക്യാന്‍വാസുകളുള്ള നോവലുകള്‍ക്കൊപ്പം ചെറുകഥകളും ഹാസ്യരസ പ്രധാനമായ കഥകളുമെഴുതിയിട്ടുള്ള മലയാറ്റൂര്‍ ഏതാനും തിരക്കഥകളും എഴിതിയിട്ടുണ്ട്.
ഒടുക്കം തുടക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ആത്മകഥാപരമായ എന്‍റെ ഐ.എ.എസ് ദിനങ്ങള്‍, സര്‍വീസ് സ്റ്റോറി എന്നീ കൃതികളൂം പ്രശസ്തമാണ്.
വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും നേടി. യക്ഷി, അഞ്ചു സെന്‍റ്, പൊന്നി, ദ്വന്ദ യുദ്ധം, നെട്ടൂര്‍ മഠം, അമൃതം തേടി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വം സമിതി അംഗം, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.