പൊന്‍‌കുന്നം വര്‍ക്കി-എഴുത്തിന്‍റെ വിപ്ലവം

പീസിയന്‍

WEBDUNIA|
50-60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സഭയ്ക്കും ഭരണകൂടത്തിനുമെതിരെ ഒറ്റയ്ക്കു പൊരുതിയ തീക്ഷ്ണ വ്യക്തിത്വമായിരുന്നു വര്‍ക്കി. ശബ്ദിക്കുന്ന കലപ്പ എന്ന ഒറ്റ കഥ മതി വര്‍ക്കിയെന്ന കഥാകാരന്‍റെ ഉള്ളിലെ തീ അടുത്തറിയാന്‍.

എഴുത്തില്‍ വരുത്തിയ വിപ്ളവം ഒരു ജനതയുടെ ചിന്തയിലേക്കും വ്യാപിച്ചു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരായ ചിന്തകള്‍ പ്രചരിപ്പിച്ച് നട്ടെല്ലുള്ള സാഹിത്യം എന്തെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിലൂടെ വിശുദ്ധന്മാരെ സൃഷ്ടിക്കാന്‍ വര്‍ക്കി ശ്രമിച്ചില്ല. പാപികളെ വിശുദ്ധരാക്കുന്ന കപടസാഹിത്യം തനിക്കറിയില്ലെന്നായിരുന്നു വര്‍ക്കിയുടെ മതം. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആരോടൊപ്പം ചേരണമെന്ന ചിന്തയാണ് കമ്യൂണിസത്തിന്‍റെ സഹയാത്രികനായി വര്‍ക്കിയെ മാറ്റിയത്.

തിരുമുല്‍ക്കാഴ്ച, ഏഴകള്‍, അള്‍ത്താര, സങ്കീര്‍ത്തനം, സ്വര്‍ഗം നാണിക്കുന്നു, വൈതത്തേക്കാള്‍ ഞാന്‍ പേടിക്കുന്നത് തുടങ്ങിയ സൃഷ്ടികള്‍ പറയുന്ന സത്യം വര്‍ക്കിയിലെ ധീരതയുടെ പ്രതിഫലനമാണ്. 94-ാം പിറന്നാളും കെങ്കേമമായി ആഘോഷിച്ച് യാത്രയാവുമ്പോഴും ആ നിഷേധിയുടെ ഓര്‍മ്മ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മരിക്കാതെ നിലകൊള്ളും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :