പൊന്‍‌കുന്നം വര്‍ക്കി-എഴുത്തിന്‍റെ വിപ്ലവം

പീസിയന്‍

WEBDUNIA|
മന്ത്രിക്കെട്ട്, ശബ്ദിക്കുന്ന കലപ്പ എന്നിവ ഏറെ പ്രശസ്തമായ കഥകളാണ്. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ ഉദ്യോഗം നഷ്ടപ്പെട്ടു. ദിവാന്‍ ഭരണത്തെ എതിര്‍ക്കുന്ന കഥകള്‍ എഴുതിയതിന് ആറു മാസം ജയില്‍ ശിക്ഷ (1946) യും അനുഭവിച്ചു.

20 കഥാസമാഹാരങ്ങളും 12 നാടകങ്ങളും വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

സിനിമയ്ക്ക് തിരക്കഥകള്‍ എഴുതി. സ്വന്തമായി രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം (1997), പത്മപ്രഭാ പുരസ്കാരം (1998) എന്നിവ ലഭിച്ചു. എന്‍റെ വഴിത്തിരിവ് ആത്മകഥയാണ്.

രാഷ്ട്രീയത്തോടും മതത്തോടും അമിതവിധേയത പുലര്‍ത്തുന്ന ചില സമകാലിക സാഹിത്യകാരന്മാര്‍ക്ക് എത്തിനോക്കാനാവുന്നതില്‍ അപ്പുറമാണ് പൊന്‍കുന്നം വര്‍ക്കിയുടെ ജീവിത ഇതിഹാസം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :