പക്ഷെ തത്വശാസ്ത്രം പാസ്റ്റര്‍നാക്കിനെ രസം പിടിപ്പിച്ചില്ല. 1914 ല്‍ മോസ്കോയില്‍ തിരിച്ചെത്തി. കവിതാ പുസ്തകം പ്രസിദ്ധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് ഉറാള്‍സിലെ രാസവസ്തു ഫാക്ടറിയില്‍ അധ്യാപകനായി ജോലി ചെയ്തു. വാസ്തവത്തില്‍ ഇതാണ് ഡോ.ഷിവാഗോയുടെ രചനയ്ക്ക് സഹായകമായ ജ-ീവിതാനുഭവങ്ങള്‍ നല്‍കിയത്.
1922 ല്‍ പാസ്റ്റര്‍നാക്ക് ഈവ് ജ-ിനിയ വ്ളാഡ്മിറോവ്നയെ വിവാഹം ചെയ്തു. പക്ഷെ 31 ല്‍ വിവാഹമോചനം നേടി. 1934 ല്‍ സിനൈദ നിക്കളോവ്ന നെയ്ഗ്വാസിനെ വിവാഹം ചെയ്തു.
കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെയുള്ള വിമര്‍ശനമായിരുന്നു ഡോ.ഷിവാഗോ. മരണംവരെ ഇതിന്‍റെ പേരിലുള്ള പീഢനം പാസ്റ്റര്‍നാക്കിന് അനുഭവിക്കേണ്ടിവന്നു. 1960 മെയ് 30 ന് പസ്റ്റര്‍നാക് അന്തരിച്ചു.
1957 ല്‍ ഇറ്റലിയിലാണ് ഡോ.ഷിവാഗോ പ്രസിദ്ധീകരിച്ചത്. 30 കൊല്ലത്തിന് ശേഷം -പാസ്റ്റര്‍നാക്ക് മരിച്ച ശേഷം- 1987 ല്‍ സോവിയറ്റ് യൂണിയനും അത് പ്രസിദ്ധീകരിച്ചു