തുടര്‍ന്ന് ഞാന്‍ ഇറക്കിയ പുസ്തകങ്ങളില്‍ മിക്കതിന്‍റെയും പേര് രണ്ട് വാക്കിലുളളതാണ്. ഉണ്ടനും ഉരുളിയും, ഉലക്കയും ഇരട്ട മരണവും ,നല്ല കഥകള്‍, അമൃത കഥകള്‍, കഥാ സൂക്തങ്ങള്‍, നാടും വീടും, ഊണ് തൊട്ട് ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍ , നോണ്‍സെന്‍സ് കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍.
എന്‍റെ പേരും, ചെറുതെങ്കിലും, മൂന്നക്ഷരം മാത്രമുളളതാണെങ്കിലും കുഞ്ഞ്, ഉണ്ണി, എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നുണ്ടായതാണല്ലോ. ജീവിതത്തില്‍ പക്ഷേ, ഞാനൊറ്റയാണുതാനും
(മേല്‍പ്പറഞ്ഞ,"കുട്ടികള്‍ പാടുന്നു'എന്ന എന്‍റെ ഈ കുട്ടിക്കവിതാ പുസ്തകം ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതൊന്നെനിക്ക് അയച്ചു തന്നാല്‍ അതിലെ കവിതകള്‍ മുഴുവന്‍ പകര്‍ത്തിയെടുത്ത് പുസ്തകം നന്ദിപൂര്‍വ്വം മടക്കി അയച്ചുതരാം.)
അന്ന് കിട്ടിയിരുന്ന ന്യൂസ് പ്രിന്‍റ് കടലാസിലാണ് പുസ്തകം അച്ചടിച്ചത് . ചട്ട അന്ന് സ്ക്കൂള്‍ കുട്ടികള്‍ക്കുളള 40 പേജ് നോട്ട്ബുക്കിന്‍റെ ചട്ടക്കുപയോഗിക്കുന്നതിനെക്കാള്‍ കട്ടികുറഞ്ഞ റോസ് നിറത്തിലുളള കടലാസും. (എക്സര്‍സൈസ് പുസ്തകം ഞങ്ങള്‍ കുട്ടികള്‍ എക്സൈസ് പുസ്തകം എന്നാണ് പറയാറ്)
പുസ്കത്തിന്‍റെ വലിപ്പം ക്രൗണോ ഡമ്മിയോ ആയിരുന്നില്ല ഒരു പേരും ഇടാന്‍ വയ്യാത്ത ഒരു പ്രത്യേക വലിപ്പം. നീളത്തിലും വീതിയിലും ഏടുകളുടെ എണ്ണത്തിലും നാല്‍പ്പത്പേജ് പുസ്കകത്തേക്കാള്‍ ചെറുത്.
കുട്ടികളുടെ മനഃപാഠപുസ്തകത്തെക്കാള്‍ വലുത്. എന്തുകൊണ്ടിങ്ങനെ ഒരു കണക്കിലും പെടാത്ത പുസ്തകമാക്കി എന്ന് ചോദിച്ചാല്‍ അന്ന് വാങ്ങാന്‍ കിട്ടിയിരുന്ന പ്രിന്‍ിംഗ് പേപ്പറിന്‍റെ ഒരു പായ മടക്കിയപ്പോള്‍ ഉണ്ടായ വലിപ്പമതായിരുന്നു എന്നത് തന്നെ