സോപ്പാജാമി സാരിബുമായിട്ടുള്ള അഭിമുഖം

WEBDUNIA| Last Modified വ്യാഴം, 3 ജനുവരി 2008 (18:26 IST)
സോപ്പാജാമി സാരിബ്. പ്രശസ്തയായ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരി‍.
വളരെയധികം പ്രശംസ പിടിച്ചു പറ്റിയ നിരവധി പേര്‍സ്യന്‍ കൃതികളുള്‍ രചിച്ചിട്ടുണ്ട് അവര്‍ .ഇപ്പോള്‍ ഫ്രാന്‍സില്‍ താമസിക്കുന്നു.

ഇവരുടെ വിരലില്‍ എണ്ണാവുന്ന കൃതികള്‍ മാത്രമേ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ. ബോര്‍ഹസിന്‍റെയും കാഫ്‌കയുടെയും കൃതികളുമായി ഇദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് സാമ്യമുണ്ടെന്ന് സാഹിത്യ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹവുമായി പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ തീര്‍ത്ഥാങ്കര്‍ ചന്ദ നടത്തിയ അഭിമുഖത്തില്‍ നിന്ന്. ഫ്രാന്‍സ് ഡിപ്ലോമേറ്റിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

1 അഫ്ഗാനിസ്ഥാനിലെ ജീവിതത്തെക്കുറിച്ച്?

1949 ലാണ് ഞാന്‍ ജനിച്ചത്. ചെറുപ്പം മുതലേ ഞാന്‍ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്‍റെ പിതാവിന് ഫ്രഞ്ച് സംസ്‌കാരത്തോട് കടുത്ത അഭിനിവേശമുണ്ടായിരുന്നു. അതു കൊണ്ട് കാബൂളിലുള്ള ഫ്രഞ്ച് സ്‌കൂളിലെക്ക് എന്നെ അയച്ചു.

എനിക്ക് 10 വയസ്സുള്ളപ്പോള്‍ നിര്‍ബന്ധമായി ബുര്‍ഖ ധരിക്കണമെന്ന നിയമം അഫ്‌ഗാനിസ്ഥാനില്‍ റദ്ദാക്കി. അഫ്‌ഗാനിസ്ഥാനില്‍ അന്ന് വളരെ ലിബറായ ഒരു ഭരണകൂടമാണ് ഉണ്ടായിരുന്നത്. 1964 ല്‍ അവിടെ സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. എന്നാല്‍, സ്ഥിതിഗതികള്‍ പിന്നീട് മോശമായി. പിതൃകേന്ദ്രീകൃതമായി വ്യവസ്ഥിതിയാണ് അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്നത്.

2 എഴുത്തുകാരിയായതിനെക്കുറിച്ച്?

ഞാന്‍ വളരെയധികം വായിക്കുമായിരുന്നു. ഞാന്‍ വായന ആരംഭിച്ച കാലഘട്ടത്തില്‍ ലോകത്തിലെ എല്ലാ കൃതികളും വായിക്കുവാനായി അഫ്ഗാനിസ്ഥാനില്‍ ലഭ്യമായിരുന്നു. 17 വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് ഞാന്‍ കവിത എഴുതിയില്ല. ട് ഞാന്‍ ചെറുകഥയിലേക്ക് തിരിഞ്ഞു. യുദ്ധം, സ്‌ത്രീവാദ ആശയങ്ങള്‍ ഇവ ആസ്‌പദമാക്കി ഞാന്‍ ചെറുകഥകള്‍ എഴുതുവാന്‍ തുടങ്ങി.
‘’‘’‘’‘’‘’‘’‘’‘’‘’‘ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘ ‘ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’
സോപ്പാജാമി സാരിബുമായി യുനസ്കോ പത്രപ്രവര്‍ത്തകയായ ജസ്‌മീന സോപ്പാവ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

1 സോവിയറ്റ് യൂണിയന്‍ ഭരണകാലത്തെ അനുഭവങ്ങള്‍?

സോവിയറ്റ് ഭരണകൂടം പുസ്തക ഇറക്കുമതി നിരോധിച്ചു. ഇതിനു പുറമെ വിദേശപുസ്തകങ്ങളുടെ വിവര്‍ത്തനവും നിരോധിച്ചു. സോവിയറ്റ് പുസ്തകങ്ങള്‍ക്ക് മാത്രം വിലക്കുണ്ടായിരുന്നില്ല.

2 സോവിയറ്റ് സേന അഫ്ഗാനിസ്ഥാന്‍ വിട്ടതിന് ശേഷം?

പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ച മൌലികവാദികള്‍ നശീകരണ ലക്‍ഷ്യങ്ങള്‍ക്കായി അഫ്‌ഗാനിസ്ഥാനിലെത്തി. താലിബാന് കൃഷിയിലും മറ്റ് സാമ്പത്തിക വിഷയങ്ങളിലും യാതൊരു താല്‍‌പ്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് രാഷ്‌ട്രീയ ഭ്രാന്താണ് ഉണ്ടായിരുന്നത്. പിന്നീട് താലിബാന്‍ വന്നപ്പോള്‍ അത് മതഭ്രാന്തിലേക്ക് മാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :