ഞാനാദ്യമിറക്കിയത് ഒരു കുട്ടിക്കവിതാ പുസ്തകമാണ്. തൊളളായിരത്തി അന്പതിലോ അന്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്‍റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ.
ഒരു കുട്ടിക്കവിതാ പുസ്തകമാണത്. അതിലെ കുട്ടിക്കവിതകള്‍ മുഴുവന്‍ രാമനാട്ടുകരയില്‍ വച്ചെഴുതിയതാണ്. അന്ന് ഞാന്‍ രാമനാട്ടു കര ഹൈസ്ക്കുളില്‍ മിഡില്‍ ക്ളാസ് അധ്യാപകനായിരുന്നു.
സെക്കണ്ടറി ട്രെയിന്‍ഡ് അധ്യാപകന്‍. താമസിച്ചിരുന്നത് പുത്തന്‍ വീട്ടില്‍ മാനുക്കുട്ടമേനോന്‍റെ വീട്ടില്‍. അവിടെ വച്ച് അദ്ദേഹത്തിന്‍റെ രണ്ടുകുട്ടികളെ പഠിപ്പിച്ചിരുന്നു.
രണ്ടു ചെറിയ കുട്ടികള്‍. അവരിലൊരാള്‍ സ്ക്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്പോള്‍ ചിലപ്പോള്‍ എനിക്ക് കൊച്ചു കൊച്ചു കവിതകളുണ്ടാകും.
അതവര്‍ക്ക് ചൊല്ലിക്കൊടുക്കും. അവരെക്കൊണ്ട് ചൊല്ലിക്കും. അവയില്‍ പലതും അവര്‍ നിഷ്പ്രയാസം ചൊല്ലിയിരുന്നു.
അങ്ങനെ ഒരു പത്തിരുപത് കവിത ആയപ്പോള്‍ എനിക്ക് അവയെല്ലാം ചേര്‍ത്ത് ഒരു കൊച്ചു പുസ്തകമായി അച്ചടിക്കണമെന്ന് തോന്നി.
പുസ്തകമാക്കണമെങ്കില്‍ ഒര് പേര് വേണ്ടേ."കുട്ടികള്‍ പാടുന്നു' എന്ന് കൊടുക്കാനാണ് തോന്നിയത്. അങ്ങനെ തോന്നാനൊരു കാരണമുണ്ട്.
അക്കാലത്ത് ബാലാമണിയമ്മ" അവര്‍ പാടുന്നു' എന്നൊരു കവിതാ സമാഹരമിറക്കിയിട്ടുണ്ട് . അന്ന് ഞാന്‍ ആ പുസ്തകം നേരില്‍ കണ്ടിരുന്നോ എന്നോര്‍മ്മയില്ല ( പിന്നീടൊരിക്കല്‍ കാണുക മാത്രമല്ല വായിക്കുക തന്നെ ചെയ്തിട്ടുണ്ട് നിശ്ഛയം)
ഏതായാലും അവര്‍ പാടുന്നു എന്ന പേരില്‍ നിന്നാണ് എനിക്കൈന്‍റെ പുസ്തകത്തിന് " കുട്ടികള്‍ പാടുന്നു ' എന്ന് കൊടുക്കാന്‍ തോന്നിയത്. അങ്ങനെ കൊടുക്കുകയും ചെയ്തു.