അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ വേഷത്തില്‍ ഇന്ദ്രന്‍സ്, 'വേലുക്കാക്ക' ആദ്യ ടീസര്‍ എത്തി
- നാളുകള്‍ക്കു ശേഷം അച്ഛന് കമല്‍ഹാസനെ നേരില്‍ കണ്ട് ശ്രുതി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
- പുത്തന്‍ സര്‍പ്രൈസ് ഉടന്‍ വരുമെന്ന് നയന്‍താര, റിലീസിനൊരുങ്ങി 'റോക്കി' !
- മണിരത്നം 'പൊന്നിയിന്‍ സെല്വന്' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, പുതിയ വിശേഷങ്ങള്‍ ഇതാ!
- എമ്മ വാട്സൺ അഭിനയം മതിയാക്കിയതായി റിപ്പോർട്ട്
'ഓപ്പറേഷന് ജാവ'ക്ക് രണ്ടാം ഭാഗം, പുത്തന്‍ വെളിപ്പെടുത്തലുമായി സംവിധായകന് തരുണ്‍ മൂര്‍ത്തി
'ഓപ്പറേഷന് ജാവ'ക്ക് എങ്ങും നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ആദ്യത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടി ആയി മാറി. റിലീസ് ചെയ്ത് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ സംവിധായകന് തരുണ്‍ മൂര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.തുടര്‍ച്ചയുണ്ടാക്കുമെന്നും എന്നാല്‍ 2-3 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ ഇത് നടക്കുകയുള്ളൂയെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
വിവിധ സൈബര്‍ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ഓപ്പറേഷന് ജാവ'.മലയാള സിനിമയില്‍ ആദ്യമായാണ് സൈബര്‍ കുറ്റകൃത്യങ്ങളെ ഇത്രയധികം ആഴത്തില്‍ ഒരു സിനിമയില്‍ വരച്ചു കാണിക്കുന്നത്.അതുതന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണവും.
ബാലു വര്‍ഗീസ്, ലുക്മാന്, വിനായകന്, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.