കെ ആര്‍ അനൂപ്|
Last Modified ശനി, 27 ഫെബ്രുവരി 2021 (09:42 IST)
ഹൈദരാബാദില്‍ നടന്നുകൊണ്ടിരുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഏറ്റവും പുതിയ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടന്നത്. ചിത്രത്തിനായി വന്‍ സെറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം കോസ്റ്റ്യൂം ഡിസൈനറായ ഇക്ക ലഖാനിയാണ് അറിയിച്ചത്.
നേരത്തെ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിലായിരുന്ന ത്രിഷ ചെന്നൈയിലേക്ക് തിരിച്ചെത്തിയിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ ആസ്പദമാക്കിയുള്ള ഒരു പിരീഡ് ഡ്രാമയാണ് ഈ ചിത്രം. രണ്ട് ഭാഗങ്ങളായി ചിത്രം നിര്‍മ്മിക്കുന്നു. ഐശ്വര്യ റായ് ബച്ചന്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
കാര്‍ത്തി, ജയം രവി, വിക്രം, പ്രകാശ് രാജ്, ശരത് കുമാര്‍, വിക്രം പ്രഭു, റഹ്മാന്‍, ജയറാം, ലാല്‍, ത്രിഷ, ഐശ്വര്യ ലക്ഷ്മി, സാറാ അര്‍ജുന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശാലിനി സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.