'ഈ അടുത്ത കാലത്ത്'ന് 9 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (12:58 IST)

'ഈ അടുത്ത കാലത്ത്' എന്ന സിനിമയുടെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് മുരളി ഗോപി. 2012 ഫെബ്രുവരി 24-ന് തിയേറ്ററുകളിലെത്തിയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുണ്‍ കുമാര്‍ ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ഈ സിനിമ ഇരുവരുടെയും രണ്ടാമത്തെ ചിത്രം കൂടി ആയിരുന്നു. മുരളി ഗോപിക്കൊപ്പം ആരാധകരും സിനിമയുടെ ഒന്‍പതാം വാര്‍ഷികം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന സിനിമ, നല്ല ക്ലൈമാക്‌സ് എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ് മേനോന്‍, നിഷാന്‍, മൈഥിലി, ലെന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപിസുന്ദര്‍ ആയിരുന്നു.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ തന്നെയാണ് സംഗീതവും നല്‍കിയത്.

'ദൃശ്യം 2'എന്ന ചിത്രമാണ് മുരളിഗോപിയുടെ ഒടുവിലായി റിലീസ് ചെയ്തത്. മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചു.മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീര്‍പ്പ്' അടുത്തുതന്നെ ഷൂട്ടിങ്ങ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :