കോട്ടയം കുഞ്ഞച്ചനല്ല, ഇത് അതിലും വലിയ ഐറ്റം, വിജയ്‌ബാബുവിന്റെ സ്വപ്‌നചിത്രത്തിൽ മമ്മൂട്ടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (13:28 IST)
മമ്മൂട്ടിയെ നായകനാക്കി ബിഗ്‌ബജറ്റ് ചിത്രമൊരുക്കാൻ വിജയ്‌ബാബു. ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുമായി ചെയ്യണമെന്ന വലിയ ആഗ്രഹമാണ്. ആ ആഗ്രഹം കാരണമാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല.ഇപ്പോൾ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ചിത്രീകരണം അടുത്തവർഷം തുടങ്ങാനാണ് പദ്ധതി. വിജയ് ബാബു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :