പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മുരളി ഗോപി,'ദൃശ്യം 2'ന് സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം !

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 19 ഫെബ്രുവരി 2021 (15:01 IST)
ദൃശ്യം 2-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മുരളി ഗോപിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ആശംസ പ്രവാഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍.'അതിശയകരമായ ഫീഡ്ബാക്കിന്,എല്ലാവര്‍ക്കും നന്ദി'-മുരളി ഗോപി കുറിച്ചു.

വരുണ്‍ പ്രഭാകര്‍ മിസ്സിംഗ് കേസിന്റെ ചുമതലയുള്ള പുതിയ ഇന്‍സ്‌പെക്ടര്‍ ജനറലായാണ് നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ആദ്യഭാഗത്തില്‍ ഇല്ലാത്ത പുതിയ കാസ്റ്റിംഗ് കൂടി ആയിരുന്നു ഇത്. സായികുമാര്‍, ഗണേഷ് കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ പുതുതായി എത്തി. മുരളി ഗോപിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഉണ്ണിമുകുന്ദനും എത്തിയിരുന്നു.
ജോര്‍ജ്ജ് കുട്ടിക്ക് തൊട്ടു പിറകിലായി നില്‍ക്കുന്ന മുരളി ഗോപി കഥാപാത്രത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :