അനുബന്ധ വാര്‍ത്തകള്‍
- 'തടിച്ചിയാണല്ലോ, ഉണ്ടയാണല്ലോ, കറുത്തിട്ടാണല്ലോ' താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് പ്രിയാമണി
- ഞാന്‍ മദ്യസേവ നടത്താത്ത ആളാണ്, ആരെങ്കിലും കുടിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് വേണ്ടിയാണ്: മമ്മൂട്ടി
- 34 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിളിച്ച് കൊച്ചിന് ഹനീഫ, പടങ്ങള്‍ പൊട്ടിയതുകൊണ്ടാണ് നിര്‍മാണം നിര്‍ത്തിയതെന്ന് ഇന്നസെന്റ്; അപൂര്‍വ വീഡിയോ
- മഞ്ജുവിനെ റോപ്പില്‍ കെട്ടിത്തൂക്കി; പ്രീസ്റ്റിലെ എക്സോര്‍സിസത്തിന്റെ രഹസ്യം പുറത്ത്, ഞെട്ടിച്ച് വീഡിയോ
- 'ഒരു ഫോട്ടോ എടുത്തോട്ടെ'; ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് നടന് അനീഷ്
മമ്മൂട്ടിയുടെ ഉണ്ടയ്ക്ക് 2 വയസ്സ്
മമ്മൂട്ടിയുടെ ഓരോ സിനിമകളും നെഞ്ചിലേറ്റാറുള്ള ആരാധകര്‍ക്ക് ഇന്നൊരു സന്തോഷത്തിന്റെയും ദിനം കൂടിയാണ്. ഉണ്ട പ്രേക്ഷകരിലേക്ക് എത്തി ഇന്നേക്ക് രണ്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2019 ജൂണ്‍ 14നാണ് സിനിമ റിലീസ് ചെയ്തത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.
2018 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങിയ ഉണ്ടയില്‍ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഒരു പോലീസുദ്യോഗസ്ഥനെ പ്രേക്ഷകര്‍ക്ക് കാണാനായി.കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് സിനിമയുടെ കഥ പശ്ചാത്തലം.ഖാലിദ് റഹ്മാന്‍ സംവിധാനം ചിത്രത്തിന് ഹര്‍ഷാദ് പി. കെ., ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
8 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഓംകാര്‍ ദാസ് മനിക്പൂരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോം ലിയോ എന്നിങ്ങനെ മൂന്ന് ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.
ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ , രഞ്ജിത്ത്, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.