മഞ്ജുവിനെ റോപ്പില്‍ കെട്ടിത്തൂക്കി; പ്രീസ്റ്റിലെ എക്സോര്‍സിസത്തിന്റെ രഹസ്യം പുറത്ത്, ഞെട്ടിച്ച് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 12 ജൂണ്‍ 2021 (12:40 IST)

മമ്മൂട്ടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നാണ് ദി പ്രീസ്റ്റ്. തീയറ്ററിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മിനിസ്‌ക്രീനിലും സിനിമ വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.വിഎഫ്എക്‌സ് ഒരുക്കിയിരിക്കുന്നത് സഹോദരങ്ങളായ ലവന്‍ പ്രകാശും കുശന്‍ പ്രകാശും ചേര്‍ന്നാണ്. ഏകദേശം ആറു വര്‍ഷത്തോളം ഇതേ മേഖലയിലുള്ള ഇരുവരും 150 ഓളം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :