''ചരിത്രമീശനെന്മകനേ.''

WEBDUNIA|
ഈ സഹസ്രാബ്ദത്തേക്കാള്‍ പഴക്കമുള്ള കഥയാണിത്. സഹസ്രാബ്ദത്തിന്‍റെ തുടക്കം കുറിച്ച കഥയാകട്ടെ ഭീകരവും വേദന നിറഞ്ഞതുമാണ്. കപ്പലോട്ടവും സാങ്കേതികവിദ്യയും പഠിച്ച് ശക്തിനേടിയ ജനതകളുടെ കയ്യിലേക്ക് സാമ്രാജ്യകോയ്മ പകരുന്ന കഥ. സായുധവാദം വെറും വാദത്തെക്കാള്‍ ഈറ്റമുള്ളതാണെന്ന് തെളിയിക്കുക മാത്രമാണ് ഈ സഹസ്രാബ്ദത്തിന്‍റെ അവസാനത്തെ ദൗത്യം. കുരിശിന്മേല്‍ തറഞ്ഞുപിടയ്ക്കുന്ന തച്ചനോട് നിങ്ങള്‍ പറയുന്നു.

''ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കാം. പക്ഷേ താങ്കള്‍ ഞങ്ങളുടെ ബുദ്ധിയെ മാനിക്കണം.''

''എന്താണത്?'' തച്ചന്‍ തന്‍റെ വേദനയിലും തിരിച്ചുചോദിക്കുന്നു.

''യന്ത്രം. കോളനിവാഴ്ച. വെട്ടിപ്പിടുത്തം-ഇതെല്ലാം ഞ്നങ്ങള്‍ നിങ്ങളുടെ പേരില്‍ നടത്താം.''

''പിതാവേ.'' അയാള്‍ വിളിച്ചുകരയുന്നു.

''എന്‍റെ വേദനയെ തീവ്രമാക്കുക. ദുസ്സഹമാക്കുക.''

നിങ്ങള്‍ ചിരിക്കുന്നു. ''തച്ചാ, ഇത് മസോക്കിസമാണ്.''

''എന്താണത്?''

ആ ചിരിയുടെ അലകള്‍ ശമിക്കുന്നില്ല.

തച്ചന്‍റെ തീവ്രമായ വേദനയില്‍ ബോധിവൃക്ഷം പങ്കുചേരുന്നു. ബോധിവൃക്ഷം അങ്ങനെ അതിന്‍റെ ഇലക്കൂമ്പുകളെ വിടര്‍ത്തി ചുവട്ടിലിരിക്കുന്ന അന്വേഷിയിലേക്ക് ബോധിപ്രവാഹങ്ങളെ തുറന്നിടുന്നു. അന്വേഷണവും ജിജ്ഞാസയും ഭൂതകാലത്തിലൂടെയും ഭാവിയിലൂടെയും അങ്ങോട്ടുമിങ്ങോട്ടും സംക്രമിക്കുന്നു.

ഇത് മഹാ അസംബന്ധം. നിങ്ങള്‍ പറയുകയാണ്. പിശകിയ ചരിത്രബോധം.

''ചരിത്രമെന്നാല്‍ എന്തമ്മേ.''

''ചരിത്രമീശനെന്മകനേ.''





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :