പക്ഷെ, സഹസ്രാബ്ദത്തിന്‍റെ ഈ അവസാന നാളുകളില്‍ ഏതു ശരി, ഏതു ശരികേട് എന്ന വിവാദത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നു. അങ്ങനെ അണുബോംബിനും ആണവ മലിനീകരണത്തിനും നമ്മുടെ ചിന്തകന്മാരും കര്‍മ്മയോഗികളും ചേര്‍ന്ന് സൃഷ്ടിച്ച ഒരു താര്‍ക്കിക അടിവരയില്‍ എണ്ണമറ്റ ഭ്രാന്തുകളെ മനുഷ്യര്‍ പ്രതിഷ് ഠിക്കാന്‍ തുടങ്ങി. നമ്മുടെ സംസ്കൃതിക്ക് (ഡധവധഫധഹടളധമഭ എന്ന ഇംഗ്ളീഷ് പദത്തിന് പൂര്‍ണ്ണമായ തര്‍ജ്ജമയാകുമോ ഇതെന്ന് എനിക്കരിഞ്ഞുകൂടാ)
പ്രായോഗികതലത്തില്‍ ഒരടിത്തറയുണ്ടാക്കി. ഇതിന്‍റെ ചോദ്യം ചെയ്യാന്‍ വയ്യാത്ത അസ്തിത്വത്തില്‍ ആണ് ഈ ആയിരമാണ്ടിന്‍റെ കൊട്ടിക്കലാശം. പഞ്ചംഗം കറങ്ങിയൊടുങ്ങുമ്പോള്‍ ഈ രൂക്ഷമായ വിശ്വാസത്തിനെതിരെ അങ്ങിങ്ങ് വിമത സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അവയെ നമ്മള്‍ ബുദ്ദികൗതുകങ്ങളായും അക്കാരണത്താല്‍ത്തന്നെ വര്‍ജ്ജ്യങ്ങളായും കണക്കാക്കുന്നു. ബുദ്ധിജീവിയുടെ പണിപ്പുരയില്‍ ഇത്തരം കൗതുകവസ്തുക്കള്‍ അനവധിയാണ്.