എം.ടിയെന്ന പ്രകാശം
2007 ജൂലൈ 15 ന് എം.ടിക്ക് 74വയസ്സ്
|
എതിര്‍ വാദങ്ങള്‍ ഒരു പാട് നിരത്താമെങ്കില്ലും മലയാള സാഹിത്യത്തില്‍ വിളക്കു ഗോപുരമായി ഈ കുടല്ലൂര്‍ക്കാരന്‍ ജ്വലിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. സരളമായ ഭാഷയില്‍ എം.ടി. വിശകലനം നടത്തിയ ജീവിതദര്‍ശനങ്ങള്‍ കാലത്തെ അതി ജീവിക്കുന്നതാണ്.
ഓരോ വട്ടം വായിക്കുമ്പോഴും എം.ടി വാസുദേവന്‍ നായരുടെ കൃതികള്‍ നല്‍കുന്ന അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. വിശപ്പും,കാമവും,പ്രേമവും,വിരഹവും എം.ടി തന്‍റെ രചനകളില്‍ മരത്തില്‍ ശില്‍പ്പങ്ങള്‍ കൊത്തിവെക്കുന്ന ചാരുതോടെയാണ് കൊത്തിവെച്ചിരിക്കുന്നത്. രൂപപരമായ സൌന്ദര്യമാണ് എം.ടിയുടെ കൃതികളെ വേറിട്ടു നിറുത്തുന്ന ഒരു പ്രധാന ഘടകം
അനുഭവം,ഫാന്‍റസിയും കൂട്ടിക്കലര്‍ത്തുമ്പോഴാണ് കഥയുണ്ടാകുന്നതെന്ന് കഥാകൃത്ത് വൈശാഖന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒരു പാട് അവസ്ഥകളിലൂടെ കടന്ന് പോയിട്ടുള്ളവനാണ് എം.ടി.വാസുദേവന്‍ നായര്‍. ദാരിദ്ര്യം,അമ്മയുടെ മരണം,പിതാവ് ശ്രീലങ്കയില്‍ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്തത്,ആദ്യ ഭാര്യ ഭരിച്ചത്. ഈ അനുഭവങ്ങള്‍ എം.ടിയുടെ സാഹിത്യ കൃതികള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയിട്ടുണ്ടെന്നത് സത്യമാണ്.
ഇതിനുപുറമെ എം.ടി ചന്തുവിന് സത്യസന്ധന്‍റെ പരിവേഷം നല്‍കി,ഭീമന് കൂടുതല്‍ ആരാധകരെയുണ്ടാക്കി കൊടുത്തു. കവി ക്രാന്തദര്‍ശിയായിരിക്കും എന്നും പറയാറുണ്ട്. ഭൂതകാലത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് എം.ടി. തന്‍റെ ഭാവനയാകുന്ന ശക്തിയുപയോഗിച്ച് വീരപരിവേഷം നല്‍കുന്നു. സി.എന്‍.ശ്രീകണ്ഠന്‍നായര്‍ മനോഹരമായി ചെയ്തിരുന്ന മാജിക്ക് എം.ടി മനോഹരമായി ചെയ്തു.
ഒരിക്കല്‍ കല്‍പ്പറ്റ നാരായണന്‍ എം.ടി ഡൈ ചെയ്യുന്നതില്‍ കുണ്ഠിതപ്പെട്ടിരുന്നു. മലയാളിക്കായി എന്നും പച്ചപ്പുള്ള ഒരു പാട് ജീവിത മുഹൂര്‍ത്തങ്ങളും,കഥാപാത്രങ്ങളെയേയും നല്‍കിയ മാടത്ത് തെക്കേപ്പാട്ടെ വാസുവെന്ന എം.ടിയുടെ യൌവനം ആഗ്രഹിക്കാത്ത മലയാളികളുണ്ടോ?.