1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ലോക്‌സഭ തെരെഞ്ഞെടുപ്പ് 2024
  4. Rahul gandhi leads in both wayanad and Raybareli

Rahul Gandhi: രാഹുകാലം കഴിഞ്ഞു ഇനി "രാഹുൽ" കാലം, വയനാട്ടിലും റായ് ബറേലിയിലും ലീഡ് ഒരു ലക്ഷം കടന്നു

Rahul gandhi
ലോകസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വമ്പന്‍ ലീഡുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ രാഹുലിന്റെ ലീഡ് 1.43 ലക്ഷം പിന്നിട്ടു. സിപിഎം സ്ഥാനാര്‍ഥി ആനി രാജ, ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
 
 റായ് ബറേലിയിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലുള്ളത്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ബിഎസ്പിയുടെ താക്കൂര്‍ പ്രസാദ് യാദവാണ് മൂന്നാം സ്ഥാനത്തുള്ളത്. 2019 തിരെഞ്ഞെടുപ്പില്‍ 4.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. അന്ന് അമേഠിയിലും മത്സരിച്ചെങ്കിലും അരലക്ഷം വോട്ടിന് സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. 2019ല്‍ സോണിയാഗാന്ധി മൂന്നരലക്ഷത്തില്‍പ്പരം ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് രാഹുല്‍ ഗാന്ധി ഇത്തവണ മത്സരിക്കുന്ന റായ് ബറേലി.
അടുത്ത ലേഖനം
'അങ്ങനെ അടിച്ച് കേറി വാ '; സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമറിയിച്ച് സിനിമ പ്രവര്‍ത്തകരും