അനുബന്ധ വാര്‍ത്തകള്‍
- കോന്നിയുടെ അമരക്കാരന് ഇനി ആറ്റിങ്ങലിലേക്ക്, വിജയം ശീലമാക്കി അടൂര്‍ പ്രകാശ് !
- വെള്ളം കോരിവെച്ചിരുന്നു, എന്തു ചെയ്യാം കോൺഗ്രസ് അതെടുത്തോണ്ട് പോയി; തോറ്റതിൽ നിരാശ പരസ്യമാക്കി ബിജെപി
- ഉണ്ണിത്താന് സ്വപ്ന നേട്ടം, ഇതാദ്യമായി ജയത്തിന് തൊട്ടരികെ!
- കൊടുങ്കാറ്റായി മോദി, കോണ്‍ഗ്രസിന് കനത്ത പരാജയം
- രാഹുല്‍ പിന്നില്‍, പച്ചമുളകിന് വന്‍ ഡിമാന്‍ഡ്; സരിതയ്ക്കും കിട്ടി കൈനിറയെ വോട്ട്
പാളയത്തിൽ ഏകയായി ഷാനിമോൾ ഉസ്മാൻ, ഒറ്റപ്പെട്ട് ആലപ്പുഴ
ലോക് സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ യു ഡി എഫിന് മേൽക്കൈ. 20ൽ 19 സീറ്റിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ആലപ്പുഴ മാത്രമാണ് അനിശ്ചിതത്വത്തിൽ ഉള്ളത്. ആലപ്പുഴയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എ എം ആരിഫ് 13000 വോട്ടുകൾക്ക് മുന്നിലാണ്. തൊട്ടുപിന്നാലെ യു ഡി എഫിന്റെ ഷാനിമോൾ ഉസ്മാനും ഉണ്ട്.
കേരളത്തിൽ ആലപ്പുഴ ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് ജയം ഉറപ്പിക്കുന്നു. ആലപ്പുഴയിലും ഷാനിമോൾക്ക് ജയം കണ്ടെത്താൻ കഴിഞ്ഞാൽ 1977 വീണ്ടും ആവർത്തിക്കും. ആ വർഷം മുഴുവൻ സീറ്റും സ്വന്തമാക്കിയത് യു ഡി എഫ് ആയിരുന്നു.
യു ഡി എഫ് പാളയത്തിൽ ഏകയായി ഷാനിമോൾ ഉസ്മാൻ മാറുമോ? ആലപ്പുഴ മാത്രം ഒറ്റപ്പെടുമോ? ജയം നേരിയ വോട്ടിന്റെ വ്യത്യാസത്തിലാകുമോ? തുടങ്ങിയ ചോദ്യങ്ങൾക്കുൾല ഉത്തരം മണിക്കൂറുകൾക്കുള്ളിൽ അറിയാം.