തിരുവനന്തപുരം|
Last Modified വ്യാഴം, 23 മെയ് 2019 (14:42 IST)
ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിനെ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് കോന്നിയുടെ എം എല്‍ എ ആയത്. വെറും എണ്ണൂറിലധികം വോട്ടുകള്‍ക്ക് മാത്രമായിരുന്നു ആ വിജയം. എന്നാല്‍ അതിന് ശേഷം അടൂര്‍ പ്രകാശ് കോന്നിയുടെ സ്വന്തമായി മാറി. പരാജയം എന്നത് നിഘണ്ടുവിലില്ലാത്ത കോണ്‍ഗ്രസ് നേതാവ്. ഓരോ തവണയും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്നു.
ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങളില്‍ നിന്ന് അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ കോന്നിക്കാരുടെ നഷ്ടമാണ്. കാരണം, അത്രയും വലിയ വികസനപ്രവര്‍ത്തനങ്ങളാണ് അടൂര്‍ പ്രകാശ് കോന്നിയില്‍ നടത്തിയത്. കോന്നിയുടെ മുഖഛായ തന്നെ മാറ്റുന്ന രീതിയില്‍ വികസനം കൊണ്ടുവരാന്‍ പ്രകാശിന് കഴിഞ്ഞു.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ ആവേശഭരിതരാണ്. മണ്ഡലത്തെ സ്നേഹിക്കുന്ന ഒരു എം പിയെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുകയാണെന്നാണ് അവരുടെ ആദ്യ പ്രതികരണം. കോന്നിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആറ്റിങ്ങലില്‍ ആവര്‍ത്തിക്കാനാണ് അടൂര്‍ പ്രകാശിന്‍റെയും തീരുമാനമെന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നു.
ആറ്റിങ്ങലിലെ കരുത്തനായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിനെ അട്ടിമറിച്ചാണ് അടൂര്‍ പ്രകാശ് വിജയം സ്വന്തമാക്കുന്നത്.