വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചു; കണ്ടക്‍ടര്‍ പ്രതികളെ തടഞ്ഞുവച്ചു, പൊലീസിനെ കണ്ടപ്പോള്‍ യുവാക്കള്‍ ഇറങ്ങിയോടി, പിന്നാലെ പൊലീസും - ഒടുവില്‍ അറസ്‌റ്റ്

 police , molested , bus , arrested , പൊലീസ് , വിദ്യാര്‍ഥിനി , പീഡനശ്രമം , ബസ് , വിദ്യാര്‍ഥിനികള്‍
ചാത്തന്നൂര്‍| Last Modified വ്യാഴം, 23 മെയ് 2019 (14:46 IST)
കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്‌റ്റില്‍.

പന്മന പുത്തന്‍ചന്ത പുരയിടത്ത് കിഴക്കേത്തറ വീട്ടില്‍ വിനോദ് (31), കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളേജിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിര്‍ (36) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കൊട്ടിയത്തുനിന്ന് ആറ്റിങ്ങലിലേക്കുള്ള യാത്രയില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെയാണ് പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ കണ്ടക്‍ടര്‍ ഇടപെടുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ പ്രതികളെ ബസില്‍ തടഞ്ഞുവെച്ചു. ബസ് ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തിയപ്പോള്‍ പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്ഐ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ പരവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :