1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് 2019 മുഖാമുഖം
  4. Should Have Done It Long Ago": Sonakshi Sinha On Father Quitting BJP

വളരെ വളരെ നേരത്തെ ബിജെപി വിടേണ്ടതായിരുന്നു; പിതാവ് ശത്രുഘന്‍ സിന്‍ഹയുടെ രാജിയെകുറിച്ച് സൊനാക്ഷി സിന്‍ഹ

ബീഹാറിലെ പട്‌നസാഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശത്രുഘന്‍ സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ശത്രുഘന്‍ സിന്‍ഹ
പിതാവും ബിജെപി വിമത നേതാവുമായി ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പിന്തുണച്ച് മകളും നടിയുമായ സൊനാക്ഷി സിന്‍ഹ. വളരെ വളരെ നേരത്തെ തന്നെ ബിജെപി വിടണമായിരുന്നു എന്നാണ് സൊനാക്ഷിയുടെ അഭിപ്രായം.
 
ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുകയും കോണ്‍ഗ്രസില്‍ ചേരാനുള്ള തന്റെ താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. ബീഹാറിലെ പട്‌നസാഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശത്രുഘന്‍ സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
 
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ബിജെപിക്കും കടുത്ത വിമര്‍ശനമാണ് ശത്രുഘന്‍ സിന്‍ഹ നടത്തിയിരുന്നത്. ബലാക്കോട്ട് വ്യോമാക്രമണത്തെ മുന്‍നിര്‍ത്തിയും കടുത്ത വിമര്‍ശനമാണ് ശത്രുഘന്‍ സിന്‍ഹ നടത്തിയത്. തമാശ എന്നാണ് വ്യോമാക്രമണത്തെ ബിജെപി എംപി വിമര്‍ശിച്ചത്. വ്യോമാക്രമണത്തെ കുറിച്ച് കൂടുതല്‍ തെളിവുകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
അടുത്ത ലേഖനം
'ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കൂ'; ആഹ്വാനം ചെയ്ത് വെട്രിമാരനും കിരൺ റാവുവും അടക്കം നാനൂറ് സിനിമാ പ്രവർത്തകർ