പത്തനംതിട്ടയില്‍ ആര് ?; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി - പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു

 bjp , modi , pathanamthitta , candidates , lok sabha election 2019 , ബിജെപി , ബിഡിജെഎസ് , ശ്രീധരൻ പിള്ള , പത്തനംതിട്ട , തുഷാർ
ന്യൂഡല്‍ഹി| Last Modified ശനി, 23 മാര്‍ച്ച് 2019 (07:32 IST)
പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പറയാതെ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.

മണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണം.

സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.

തുഷാർ അവസാന നിമിഷം പിന്മാറിയാൽ തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നൽകിയേക്കും. അങ്ങനെയെങ്കിൽ പത്തനംതിട്ടയിൽ സ്ഥാനാര്‍ഥിയാകും. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാ‍ർഥിയായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :