1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. സാഹിത്യ കുറിപ്പുകള്‍

ബസ്റ കുഞ്ഞാപ്പു.....

എസ് കെ യുടെ നോവലിലെ കഥാപാത്രം

ബസ്റ കുഞ്ഞാപ്പു..... പൊറ്റെക്കാട്‌ നോവല്‍ ദേശത്തിന്‍റെ കഥ
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് ബസ്റ. രാജ്യത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നാണിത്. ഈ നഗരത്തെക്കുറിച്ച് മലയാളികള്‍ക്കുള്ള അറിവിന്‍റെ നല്ലൊരു ഭാഗം ബസ്ര കുഞ്ഞാപ്പുവിന്‍റെ ബഡായികളില്‍ നിന്നാണ്. ഏദന്‍തോട്ടം ബസ്റക്ക് അടുത്തായിരുന്നു.

കോഴിക്കോട്ടെ പട്ടാളക്കാരനായ കുഞ്ഞാപ്പുവിനെ അറിയില്ലെ. ഒന്നാം ലോകമാഹയുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങി, വീട്ടിലും നാട്ടിലും കവലകളിലും സുഹൃദ് സംഘങ്ങളിലും യുദ്ധത്തിന്‍റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള നുണക്കഥകള്‍ ഒട്ടേറെ സത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് വിളമ്പിയിരുന്ന ബസ്ര കുഞ്ഞാപ്പുവിനെ. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോടൊപ്പം നിന്ന ഇറാഖ് തകര്‍ന്ന് തരിപ്പണമാവുകയാണുണ്ടായത്.

വിഖ്യാത സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിന്‍റെ " ഒരു ദേശത്തിന്‍റെ കഥ'യിലെ മറക്കാനാവാത്ത കഥാപാത്രമാണ് കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന്‍റെ നിറം പിടിപ്പിച്ച പട്ടാളക്കഥകളിലെ പ്രധാനകേന്ദ്രമാണ് ബസ്റ. അതുകൊണ്ടയാള്‍ക്ക് ബസ്റ കുഞ്ഞാപ്പുവെന്ന പേരുവീണു.

ഇറാഖിലെ ബസ്റ വിമാനത്താവളവും പാലസും മറ്റും സഖ്യസേന പിടിച്ചടക്കിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പും യുദ്ധത്തിന് ഇരയായിരുന്നു ബസ്റ നഗരത്തെ മലയാളികള്‍ ഓര്‍ത്തുപോയിരുന്നു..
About Writer
T SASI MOHAN