സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്ന് വിരമിക്കും

കൊച്ചി| WEBDUNIA|
PRO
PRO
കവിയും ചലച്ചിത്രതാരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത് ഇന്നാണ്. ഇരുപത്താറുവര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം കാക്കനാട് ജില്ലാ ട്രഷറിയില്‍ ജൂനിയര്‍ സൂപ്രണ്ടായാണ് ചുള്ളിക്കാട് വിരമിക്കുന്നത്.

മുപ്പത്താം വയസ്സില്‍ 1987 ഒക്ടോബര്‍ 28 ന് ജൂനിയര്‍ അക്കൗണ്ടന്‍റായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ സേവനം ആരംഭിച്ചത്. ഇന്ന് വരെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ തന്നെ വിരമിച്ചത്തിന് ശേഷം ജീവിക്കുമെന്നും കവിതയും അഭിനയവും ഒപ്പമുണ്ടാവുമെന്നും ട്രഷറി ഓഫിസില്‍ താന്‍ കവിയായിരുന്നില്ല. കണക്ക് ഗുമസ്തനായിരുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ തന്നെ കവിയായി കണക്കാക്കിയിട്ടില്ലെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു. ഭാര്യയും കവയിത്രിയുമായ വിജയലക്ഷ്മി ബി എസ് എന്‍എല്‍ ഉദ്യോഗസ്ഥയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വിജയലക്ഷ്മി സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചിരുന്നു. ഏകമകനായ അപ്പു സ്വീഡനില്‍ എന്‍ജിനീയറാണ്.

സര്‍വ്വീസില്‍ നിന്ന് അവധിയെടുത്ത് സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ചുള്ളിക്കാട്. വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് അവധി പൂര്‍ത്തിയാക്കി വീണ്ടും ജോലിക്കെത്തിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിരമിക്കല്‍ ചടങ്ങിന് പ്രമുഖരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

ഇന്ന് ഉച്ചക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യാത്രയയപ്പ് യോഗത്തില്‍ ട്രഷറി മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പി നൈനാന്റെ അധ്യക്ഷതയില്‍ കേരള ലളിതകല അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :